ആലുവ: ഓട്ടോറിക്ഷയിൽ കൊണ്ടു നടന്ന് കഞ്ചാവ് വിൽക്കുന്നതിനിടെ ഡ്രൈവർ പിടിയിൽ. തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീറി (തുരുത്ത് നസീർ - 59) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
തുരുത്ത് ഭാഗത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്തിൽ ചില്ലറ വില്പന നടത്തുകയാണ് ഇയാളുടെ രീതി.
രണ്ടുദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ , നെടുമ്പാശേരി പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു.